18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 17, 2024
October 22, 2024
October 8, 2024
September 24, 2024
September 23, 2024
September 10, 2024
September 6, 2024
September 6, 2024
July 21, 2024

തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസപ്പെടും

Janayugom Webdesk
തിരുവനന്തപുരം
November 17, 2024 4:11 pm

തലസ്ഥാനത്ത് അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിന്റെ ഭാഗമായി പമ്പിംഗ് നിര്‍ത്തി വയ്ക്കുന്നതിനാല്‍ 19ന് രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിവിധ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ജനറല്‍ ആശുപത്രി പരിസര പ്രദേശം, സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, കൊച്ചാര്‍ റോഡ്, പുളിമൂട് , തമ്പുരാന്‍ മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ശാസ്തമംഗലം, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആല്‍ത്തറ , വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസപ്പെടും. ഈ പ്രദേശങ്ങളിലെ ആളുകള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.