
വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ മർദിച്ച സംഭവത്തിൽ 4 പ്രാദേശിക നേതാക്കളെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. സാജന്‍ കടുപ്പില്‍, തോമസ് പാഴൂക്കാല, ജോര്‍ജ്ജ് ഇടപ്പാട്, സുനില്‍ പാലമറ്റം എന്നിവർക്കെതിരെയാണ് നടപടി. മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു. കമ്മിറ്റിയുടെ ചുമതല ഡിസിസി ജനറല്‍ സെക്രട്ടറി കെ രാജേഷ് കുമാറിന് നല്‍കി. മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.