3 January 2026, Saturday

Related news

January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026
December 31, 2025
December 29, 2025
December 28, 2025
December 27, 2025
December 27, 2025

വയനാട് ഡിസിസി പ്രസിഡന്റിന്റെ ആത്മഹത്യ: കെപിസിസി പ്രസിഡന്റ് സുധാകരന്റെ മൊഴിയെടുത്തു

Janayugom Webdesk
തിരുവനന്തപുരം
April 26, 2025 12:30 pm

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പൊലീസ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുത്തു വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ പൊലീസ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മൊഴിയെടുത്തു. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്ന്‌ പറഞ്ഞ്‌ വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയൻ അയച്ച കത്ത്‌ ലഭിച്ചതായി കെ സുധാകരൻ സ്ഥിരീകരിച്ചിരുന്നു. 2022ന്‌ മുമ്പാണ്‌ കത്ത്‌ ലഭിച്ചതെന്നും സുധാകരൻ പറഞ്ഞു.

വിജയന്റെയും മകന്റെയും മരണം അന്വേഷിക്കുന്ന പ്രത്യേകസംഘം കത്തിന്റെ വിശദാംശങ്ങൾതേടി സുധാകരനെ ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സ്ഥിരീകരണം. ഇതിന്റെ വിശദാശങ്ങളാണ് പൊലീസ് ചോദിച്ചതെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഉദ്യോ​ഗസ്ഥരോട് പറഞ്ഞെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസ്‌ നേതാക്കൾ നടത്തിയ നിയമനക്കോഴയിൽ കുരുങ്ങി നിൽക്കുമ്പോഴാണ്‌ വിജയൻ കത്തയച്ചത്‌.

പ്രശ്‌നത്തിൽ ഇടപെടണമെന്നും പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നുമായിരുന്നു കത്തിൽ. ഇതിന്റെ പകർപ്പ്‌ അന്വേഷക സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയും ഇതുമായി അനുബന്ധപ്പെട്ട മൂന്ന്‌ കേസുകളുമാണ്‌ ക്രൈം ബ്രാഞ്ച്‌ അന്വേഷിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎൽഎ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരാണ് ആത്മഹത്യ പ്രേരണ കേസിലെ പ്രതികള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.