വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനും,മകന്‍ ജിജേഷും ജീവനൊടുക്കിയ കോണ്‍ഗ്രസ് കോഴ ഇപാടില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ആദ്യഘട്ടത്തില്‍ ുപരാതിക്കാരുടെ മൊഴിയെടുക്കുകയാണ്. ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരിക്കെ ബത്തേരി അര്‍ബണ്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയത് 17 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെന്ന് പരാതി നല്‍കിയ കോളിയാടി താമരച്ചാലില്‍ ഐസക്കിന്റെ മൊഴിയെടുത്തു. ഇന്ന് മറ്റ് രണ്ടുപേരുടെ മൊഴിയെടുക്കും. ബത്തേരി താളൂർ അപ്പോഴത്ത് പത്രോസ്, മൂലങ്കാവ് കീഴ്‌പ്പള്ളിൽ കെ കെ ബിജു എന്നിവരുടെ മൊഴിയാണ് എടുക്കുക.
മാധ്യമങ്ങളിൽ പരാതി ഉന്നയിച്ചവരുടെയും പണം നൽകിയതായി പൊലീസ് കണ്ടെത്തിയവരുടെയും മൊഴിയെടുക്കും. സ്ഥലം വിറ്റും കടം വാങ്ങിയുമാണ് നേതാക്കൾക്ക് 17 ലക്ഷം രൂപ നൽകിയതെന്ന് ഐസക് പറഞ്ഞിരുന്നു. മകന് ജോലി വാഗ്‌ദാനംചെയ്‌താണ് പണം തട്ടിയത്. 22 ലക്ഷം രൂപയാണ് പത്രോസിൽനിന്ന് വാങ്ങിയത്.
കാറും സ്വർണവും വിറ്റാണ് പണം നൽകിയത്. ഭാര്യക്ക് ജോലി വാഗ്‌ദാനംചെയ്‌ത് നാല് ലക്ഷം രൂപയാണ് ബിജുവിൽനിന്ന് തട്ടിയത്. ബത്തേരി അർബൻ സഹകരണ ബാങ്കിൽ അനധികൃത നിയമനത്തിന് ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്‌ണൻ 17 പേരുടെ പട്ടിക നൽകിയിരുന്നതായി ബാങ്ക് മുൻ ചെയർമാൻ ഡോ. സണ്ണി ജോർജ് വെളിപ്പെടുത്തിയിരുന്നു. നേതാക്കളുടെ കോഴ ഇടപാടിലെ ഇടനിലയിൽ കുരുങ്ങിയാണ് വിജയൻ ആത്മഹത്യചെയ്‌തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.