വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവാക്കിയതെന്ന തരത്തില്‍ പുറത്തു വന്ന കണക്കുകള്‍ തെറ്റാണെന്ന് റവന്യൂമന്ത്രി കെ രാജന്‍.കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.കേന്ദ്രത്തിന് നല്‍കിയ,പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദുരന്തം നടന്നതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഒരു മെമ്മോറാണ്ടം നല്‍കിയിരുന്നു.അതില്‍ കാണിച്ചിരുന്ന കണക്കാണിത്.ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് ഇതു തയ്യാറാക്കിയത്.പുനരധിവാസപാക്കേജ് ലഭിക്കുന്നതിന്, പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നല്‍കിയത്.ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ ഇതേ കണക്കുകള്‍ തന്നെ നല്‍കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചെലവഴിച്ച തുക സംബന്ധിച്ച കൃത്യാമയ കണക്കുകള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടും. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നും മന്ത്രി രാജന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.