10 December 2025, Wednesday

Related news

December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 3, 2025
December 1, 2025

പവർ ലിഫ്റ്റിങ്ങിൽ വയനാടൻ കരുത്ത്‌

Janayugom Webdesk
കൊച്ചി
November 6, 2024 10:16 pm

പ്രതിസന്ധികളോടു പൊരുതി വയനാടിന്റെ മണ്ണിൽ നിന്നെത്തി പവർ ലിഫ്റ്റിങ്ങിൽ സീനിയർ ആൺകുട്ടികളുടെ 59 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയതിന്റെ സന്തോഷത്തിലാണ് അർജുൻ കെ. ഇത് മൂന്നാം തവണയാണ് സംസ്ഥാന കായിക മേളയിൽ പവർ ലിഫ്റ്റിങ്ങിൽ മത്സരിക്കാൻ അർജുൻ എത്തുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനവുമായാണ് മടങ്ങിയത്. കണിയാരം ഫാ. ജികെഎം എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ അർജുന് എട്ടിൽ പഠിക്കുമ്പോഴാണ് പവർ ലിഫ്റ്റിങ്ങിനോട് താല്പര്യം തോന്നിത്തുടങ്ങിയത്. പിന്നീട് അതിന്റെ പരിശീലനം തുടങ്ങി. കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന സ‌്ട്രെങ്ത് സ്പോർട്സ് വിഭാഗത്തിൽ പെടുന്ന പവർ ലിഫ്റ്റിങ് മത്സരത്തിൽ മികച്ച താരങ്ങളെയാണ് കാണാനായത്. രാമദാസിന്റെയും പ്രവീണയുടെയും മകനാണ് അർജ്ജുൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.