15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025
April 8, 2025
April 7, 2025
April 6, 2025
April 6, 2025
April 3, 2025

വയനാട് കാട്ടാന ആക്രമണം; പരിക്കേറ്റയാള്‍ മരിച്ചു

Janayugom Webdesk
കല്‍പ്പറ്റ
July 16, 2024 6:37 pm

വയനാട് നൂല്‍പ്പുഴ കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് ഊരിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആനയുടെ ആക്രമണത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരുന്ന രാജുവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. പിന്നില്‍ നിന്ന് ഓടിയെത്തിയാണ് കാട്ടാന ആക്രമിച്ചത്.

കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നരമണിക്കൂര്‍ നേരം ദേശീയപാത ഉപരോധിച്ചിരുന്നു. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന വ്യാപിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നാട്ടുകാര്‍ ഉന്നയിച്ചത്.

Eng­lish Sum­ma­ry: Wayanad Katana attack; The injured per­son died

You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.