21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024

വയനാട് ഉരുള്‍പൊട്ടല്‍; മുഖ്യമന്ത്രിയുടെ പ്രസ്സ് മീറ്റ്

Janayugom Webdesk
തിരുവനന്തപുരം
August 3, 2024 12:37 pm

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്ക് വച്ചു.രക്ഷാ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുകയാണ് ആദ്യ ഘട്ടമെന്ന് പിണറായി വിജയന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.148 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി.ഇന്നലെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഇനി 206 പേരെ കണ്ടെത്താനുണ്ട്.മണ്ണില്‍ പുതഞ്ഞ് കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താനായി അത്യാധുനിക സംവിധാനങ്ങള്‍ എത്തിക്കും.66 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.ഇത്തരത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്ക്കരിക്കാനുള്ള ചുമതല പഞ്ചായത്തിനാണ്.അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തെരച്ചിലിനായി ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഉടനെത്തും.മൃതദേഹങ്ങള്‍ മതപരമായ ചടങ്ങളോടെ സംസ്ക്കരിക്കണമെന്ന അഭ്യര്‍ത്ഥന മാനിച്ച് സര്‍വ മത പ്രാര്‍ത്ഥനയ്കക്കുള്ള അവസരം ഒരുക്കിയിട്ടുണ്ട്.ദുരന്തത്തില്‍ ഒരു ഗ്രാമം മുഴുവനായി ഇല്ലാതായിരിക്കുകയാണ്.അതിനാല്‍ എത്രയും വേഗം തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരു പുതിയ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും.പുനരധിവാസം എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകും.വെള്ളാര്‍മല സ്കൂളിന് ബദല്‍ സംവിധാനം ഉണ്ടാക്കും.സ്ഥിതിഗതികള്‍ വിലയിരുത്താനായി വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തും.

ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നതിനായുള്ള ക്യൂ ആര്‍ കോഡ് പിന്‍വലിക്കും.ഇത് ദുരപയോഗപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് പിന്‍വലിക്കുന്നത്.ഇനി മുതല്‍ 91 88 94 00 14 എന്ന നമ്പറില്‍ പണമയക്കാവുന്നതാണ്.ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു.ഇതില്‍ 25 വീടുകള്‍ വി.ഡി.സതീശന്‍ന്‍ മേല്‍നോട്ടം വഹിച്ച് നിര്‍മ്മിക്കുന്നതാണ്.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.ശോഭാ റിയാലിറ്റി ഗ്രൂപ്പ് വീടുകള്‍ നിര്‍മിച്ച് നല്‍കും.കോട്ടക്കല്‍ ആര്യ വൈദ്യ ശാല 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.കാന്തപുരവും വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും.letushelpwayanad@gmail.comല്‍ സഹായിക്കാം.

Eng­lish Summary;Wayanad Land­slide; Chief Min­is­ter’s press meet
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.