വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യത്തിനായി NDRF സംഘവും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തും.
രക്ഷാപ്രവര്‍ത്തനത്തിന് തീവ്രശ്രമനം നടക്കുന്നുണ്ട്.ചെളിയില്‍ പൂണ്ടുപോയ ആളെ കേരള ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.കുറേ സമയം കൊണ്ട് ചെളിയില്‍ പൂണ്ട് നില്‍ക്കുന്ന മനുഷ്യന്റെ ദൃശ്യങ്ങല്‍ കരളലിയിപ്പിക്കുന്നതായിരുന്നു. അതേസമയം തകര്‍ന്നുപോയ പാലത്തിന് ബദല്‍ സംവിധാനം ഉണ്ടാക്കും.
ബെംഗളൂരുവില്‍ നിന്ന് പ്രത്യേക സംഘം ഇതിനായി എത്തും.അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് സഹായ വാഗ്ദാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
English Summary;Wayanad landslide; Man stuck in mud rescued
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.