22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 18, 2024
October 18, 2024
September 27, 2024
September 25, 2024
September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024

വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങ്: സിപിഐ, എഐവൈഎഫ് പ്രവർത്തകർ സംഭരിച്ച സാധനങ്ങളുമായി വാഹനം പുറപ്പെട്ടു

Janayugom Webdesk
ആലപ്പുഴ
August 4, 2024 12:35 pm

വയനാട് ദുരിതബാധിതർക്കുള്ള സഹായവുമായി സിപിഐ, എഐവൈഎഫ് പ്രവർത്തകർ സംഭരിച്ച സാധനങ്ങളുമായി ആദ്യ വാഹനം പുറപ്പെട്ടു. ജില്ലാ കൗൺസിൽ ഓഫീസായ ടി വി സ്മാരകത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ലഭിച്ച തുണിത്തരങ്ങളും നിത്യോപയോഗ സാധനങ്ങളും മരുന്നുകളും പാത്രങ്ങളുമാണ് ഇതിലുള്ളത്.

എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പുറപ്പെട്ടത്. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ സദാശിവൻപിള്ള, നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസ്സൈൻ, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് യു അമൽ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Wayanad lends a help­ing hand to the vic­tims: CPI, AIIF work­ers set off with first vehi­cle with stored goods

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.