25 December 2024, Wednesday
KSFE Galaxy Chits Banner 2

വയനാട് മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍;ചാലിയാറില്‍ ഡ്രോണ്‍ പരിശോധന

Janayugom Webdesk
വയനാട്
August 2, 2024 12:44 pm

വയനാട് ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.കൂളിമാട് പാലത്തിന് സമീപം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്.പൊലീസും TDRF വോളണ്ടിയര്‍മാരും ബോട്ടുകളില്‍ തെരച്ചില്‍ നടത്തുകയാണ്.കഡാവര്‍ ഡോഗുകളും ചാലിയാര്‍ പുഴയുടെ തീരത്ത് തെരച്ചിലിനായി എത്തിയിട്ടുണ്ട്.അതേസമയം ഇതുവരെയുള്ള തെരച്ചലില്‍ മരിച്ചവരുടെ എണ്ണം 314 ആയി.ഇനി മുന്നൂറോളം പേരെ കണ്ടെത്താനുണ്ട്.വയനാട്ടിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 9328 പേരാണ് കഴിയുന്നത്.സൈന്യം,NDRF,കോസ്റ്റ്ഗാര്‍ഡ്,നേവി ഉള്‍പ്പെടെയുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്ളത്.ഓരോ ടീമിലും 3 നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ട്.ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേക തെരച്ചില്‍ നടത്തുകയാണ്.

അതേസമയം വയനാട്ടില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം 150 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.പദ്ധതി സര്‍വകലാശാലകളിലെയും സ്കൂളുകളിലെ സെല്ലുകളേയും ഏകോപിപ്പിച്ചാകും നടത്തുക.

Eng­lish Summary;Wayanad Mundakai Land­slide; Drone inspec­tion in Chaliar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.