9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

വയനാട് അവഗണന: ജില്ലാ കേന്ദ്രങ്ങളില്‍ സിപിഐ മാര്‍ച്ച് ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
November 21, 2024 7:00 am

വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ സിപിഐ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മലപ്പുറത്ത് മഞ്ചേരിയില്‍ നിന്ന് ജില്ലാ ആസ്ഥാനത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കും. വൈകിട്ട് മഞ്ചേരിയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടോടെ മലപ്പുറം ടൗൺഹാളിൽ പ്രതിഷേധാഗ്നി തെളിയിച്ചായിരിക്കും ലോങ് മാർച്ച് സമാപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.