3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 29, 2024
November 28, 2024
November 28, 2024
November 28, 2024
November 27, 2024
November 26, 2024
November 25, 2024
November 20, 2024
November 19, 2024

വയനാട് പനമത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
November 5, 2024 12:01 pm

വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത് .പോക്‌സോ കേസില്‍ പെടുത്തുമെന്ന കമ്പളക്കാട് പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, പൊതുസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയതില്‍ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.പൊതുസ്ഥലത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പ്തല അന്വേഷണം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.