22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 9, 2024
December 9, 2024
December 4, 2024
November 26, 2024
November 26, 2024
November 19, 2024
November 16, 2024
November 16, 2024
November 15, 2024

വയനാട് പുനരധിവാസം ; സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്ന് ജോയിന്റ് കൗൺസിൽ

Janayugom Webdesk
മഞ്ചേരി
September 2, 2024 10:03 pm

ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം ബാബുരാജ് നഗർ ഹാളിൽ ജില്ലാ കൗൺസിൽ യോഗത്തോടെ തുടക്കമായി. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എൻ പി സലിം അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ മുൻ സംഘടനാ നേതാക്കളായ സർവ്വെ അഡീഷനൽ ഡയറക്ടർ ദാമോദരൻ, ഫെയർ കോപ്പി സൂപ്രണ്ട് എ ഇ ചന്ദ്രൻ, സർവ്വേയർ അബ്ദുസലാം എന്നിവരെ ആദരിച്ചു. 

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം രാകേഷ് മോഹൻ, സംസ്ഥാന കമ്മറ്റി അംഗം എസ് കെ എം ബഷീർ, എം ഗിരിജ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുജിത്ത് കുമാർ, ടി സീമ തുടങ്ങിയവർ സംസാരിച്ചു. നന്മ സാംസ്കാരിക വേദിയിലെ കലാകാരായ എം ഗിരിജ, ടി സീമ, തരുൺ മുജീബ്സഫർ, പുഷ്പ കുമാരി എന്നിവരെ സമ്മേളനം അമുമോദിച്ചു. ഇന്ന് ബീനാമോൾ നഗർ മഞ്ചേരി ഹൈഫ പ്ലാസ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ കെ പി ഗോപകുമാർ, വൈസ് ചെയർമാൻ വി സി ജയപ്രകാശ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.