മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ കടത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്ക് കൃത്യമായ രീതിയില്‍ ആ ബാങ്കില്‍ കടം ഉണ്ടായിരുന്നവരുടെ കടങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ എഴുതിത്തള്ളിയെന്നും ഇതാണ് സംസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരെ അനാവശ്യമായി വിമര്‍ശനമുന്നയിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ പറയുമ്പോഴാണ് പ്രതിപക്ഷത്തിന് പ്രശ്‌നമെന്നും രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് ദുരന്തമുഖത്ത് നടന്നതെനാ്‌നും മന്ത്രി വ്യക്തമാക്കി.അത് അംഗീകരിക്കാന്‍ എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിച്ച മന്ത്രി എന്ത് നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ചോദ്യം ഉന്നയിച്ചു. ഒരു തീവ്ര ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം ആദ്യഘട്ടത്തില്‍ തയ്യാറായില്ലെന്നും മന്ത്രി രാജന്‍ ചൂണ്ടിക്കാട്ടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.