17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 11, 2024
November 11, 2024
November 11, 2024

വയനാട് പുനരധിവാസം; പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാവ്
Janayugom Webdesk
തിരുവനന്തപുരം
August 13, 2024 7:31 pm

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാരുമായി സഹകരിച്ചത് പോലെ പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സാധാരണ നിലയിൽ വീടും സ്ഥലവും കൊടുക്കുന്നതിന് പകരം കമ്മ്യൂണിറ്റി ലിവിങിന് സാധ്യമാകുന്ന തരത്തിൽ ടൗൺഷിപ്പ് മാതൃക സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഗ്രാമങ്ങളിൽ നിന്ന് ചിതറി പോയവരെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണം. കൃഷിക്കും സൗകര്യം നൽകണം. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ നൽകിയ വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ എല്ലാത്തരം കടങ്ങളും എഴുതിത്തള്ളണം. ഓരോ കുടുംബത്തിനും മൈക്രോ ലെവൽ പാക്കേജ് ഉണ്ടാക്കണം. ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചേ മതിയാകൂ എന്നും കേരളം അപകടത്തിലാണെന്ന് കണ്ടുകൊണ്ടുള്ള ദുരന്ത നിവാരണ സംവിധാനം കൊണ്ടുവരണമെന്നും പ്രതിപക്ഷം നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമുണ്ടായ വിലങ്ങാട് മേഖലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വികസന പദ്ധതികൾ തീരുമാനിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന ഘടകമാക്കണം. നയ രൂപീകരണത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പ്രാധാന്യം നൽകണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നിയമ നിർമ്മാണം നടത്തുന്നതും പരിഗണിക്കണമെന്നും പ്രതിപക്ഷം നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: Wayanad Reha­bil­i­ta­tion; The pro­pos­als of the oppo­si­tion were sub­mit­ted to the Chief Minister
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.