24 January 2026, Saturday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും കരടി; സിസിടിവി ദൃശ്യങ്ങള്‍

Janayugom Webdesk
വയനാട്
January 27, 2024 9:59 am

വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും കരടിയിറങ്ങി. സുൽത്താൻ ബത്തേരിയിലെ കോടതി പരിസരത്താണ് കരടിയിറങ്ങിയത്. രാത്രി കാർ യാത്രക്കാരാണ് കരടിയെ കണ്ടത്. കരടി ജനവാസമേഖലയിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലും കരടിയെ കണ്ടിരുന്നു. ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിലാണ് മുൻപ് കരടിയെ കണ്ടത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിന്റെയും ബത്തേരി ആർ ആർ ടി സംഘത്തിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും അന്ന് കരടിയെ പിടികൂടാനായില്ല. പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

Eng­lish Summary;Wayanad Sul­tan bears again in Batheri; CCTV footage

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.