18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

വയനാട് ദുരന്തം; കേരളത്തോടുള്ള വെല്ലുവിളി: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
November 15, 2024 9:34 pm

വയനാട് ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് റവന്യു മന്ത്രി കെ രാജന്‍. എല്‍3 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിനു മറുപടി ഇല്ല. മെമ്മോറാണ്ടത്തില്‍ തെറ്റുണ്ടെന്നാണ് തെരഞ്ഞെടുപ്പിലടക്കം പ്രചരിച്ചിരുന്നതെന്നും ഇത് തെറ്റാണെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായിയുടെകത്ത് തെളിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ കത്ത് ജനാധിപത്യ മര്യാദകളോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. കേരളം ഇത്ര വലിയ എന്ത് കുറ്റമാണ് ചെയ്തതെന്നു മനസിലാകുന്നില്ല. കേരളത്തിന്റെ ഒരു ആവശ്യങ്ങളോടും ഒരു പ്രതികരണവും നിത്യാനന്ദ റായിയുടെ കത്തില്‍ ഇല്ല. ഇത് പരസ്യമായി കേരളത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിനോട് എന്തുമാകാമെന്ന ധാരണയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.