24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നാം ഘട്ട സംഭാവന നൽകി യുഎഇ യുവകലാസാഹിതി

Janayugom Webdesk
ഷാർജ
September 8, 2024 5:52 pm

വയനാട് ദുരന്തത്തിൽ ജീവനും സ്വത്തിനും ഹാനി സംഭവിച്ച മനുഷ്യരെ സഹായിക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവകലാസാഹിതി യുഎഇയുടെ സംഭാവനയുടെ ഒന്നാം ഘട്ട സഹായമായ അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരന് കൈമാറി. യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ ആണ് തുക കൈമാറിയത്. 

ചടങ്ങിൽ യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സഹരക്ഷാധികാരി വിത്സൻ തോമസ്, പ്രസിഡൻറ് സുഭാഷ് ദാസ്, വൈസ് പ്രസിഡൻ്റുമായ അജി കണ്ണൂർ, പ്രേംകുമാർ,ജോയിൻറ് സെക്രട്ടറി നമിത, ലോക കേരളസഭ അംഗം സർഗ്ഗ റോയി, യുവകലാസാഹിതി അജ്മാൻ സെക്രട്ടറി അൻസാർ അഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്ന യുവകലാസന്ധ്യയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് ഈ തുക കൈമാറിയത്. അടുത്ത ഘട്ട സഹായം എങ്ങനെ വേണം എന്നത് കമ്മിറ്റി ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.