18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
April 12, 2025
April 6, 2025
April 3, 2025
April 1, 2025
March 30, 2025
March 29, 2025
March 27, 2025
March 26, 2025

വയനാട് ദുരന്തം; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

Janayugom Webdesk
കല്പറ്റ
August 7, 2024 11:14 am

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ചെയ്യുക. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബുധനാഴ്ച പുതിയത് വിതരണം ചെയ്യും. ക്യാമ്പുകളില്‍ കഴിയുന്നവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 64 കുടുംബങ്ങള്‍ക്ക് സൗകര്യം കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കല്‍പ്പറ്റ, പടിഞ്ഞാറത്തറ, ബത്തേരി, കാരാപ്പുഴ എന്നിവിടങ്ങളിലെ 27 ക്വാര്‍ട്ടേഴ്സുകളിലും പട്ടികജാതി വികസന വകുപ്പിന്റെ വനിതാഹോസ്റ്റലിലും സൗകര്യമുണ്ട്.

വയനാട്ടില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. വയനാട് രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ പരിഗണിക്കും. എത്ര ദിവസം രക്ഷാപ്രവര്‍ത്തനം തുടരണമെന്ന കാര്യവും പുനരധിവാസത്തിനയുള്ള ടൗണ്‍ഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കലും ചര്‍ച്ചയാകും. ദുരിതബാധിതര്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തിലും മന്ത്രിസഭായോഗം തീരുമാനമെടുക്കുക്കാനും സാധ്യതയുണ്ട്.

Eng­lish Sum­ma­ry: Wayanad Tragedy; Wartime ration card dis­tri­b­u­tion activ­i­ties start­ed today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.