18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 1, 2025
March 27, 2025
March 15, 2025
March 13, 2025
March 8, 2025
March 3, 2025
February 28, 2025
February 18, 2025
February 6, 2025

വയനാട് ദുരന്തബാധിതരെ മുഴുവന്‍ പുനരധിവസിപ്പിക്കും: മന്ത്രി കെ രാജൻ

Janayugom Webdesk
കൊച്ചി
April 8, 2025 11:07 pm

കേന്ദ്ര സർക്കാർ ഏതു പ്രതിസന്ധികൾ സൃഷ്ടിച്ചാലും വയനാട് ദുരന്തബാധിതരിൽ ഒരാളെയും കൈവിടാതെ അവസാനത്തെയാളെയും സർക്കാർ പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. എഐവൈഎഫ് സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമീപകാലത്തിലൊന്നും ഉണ്ടാകാത്ത 298 പേരുടെ ജീവൻ അപഹരിച്ച വലിയൊരു ദുരന്തമാണ് മുണ്ടക്കൈ, ചൂരല്‍മലയിൽ ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ കമ്മിറ്റി യോഗം ചേർന്ന് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ തീരുമാനിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. 

ദുരന്തസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തോട് വിവേചനം കാണിച്ചു. കേന്ദ്ര ബജറ്റ് അവതരണവേളയിൽ പോലും ഈ ദുരന്തത്തെപ്പറ്റി ഒരു വാക്ക് പറയാതെ ബോധപൂർവം കേന്ദ്രം രാഷ്ട്രീയമായ അവഗണന കാണിക്കുകയായിരുന്നു. മുനമ്പത്ത് പ്രശ്ന പരിഹാരത്തിന് പകരം രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. വർഷങ്ങളായി ഇവിടെ താമസിച്ചുകൊണ്ടിരിക്കുന്ന ഒരാളെയും ഇവിടെ നിന്നും കുടിയൊഴിപ്പിക്കില്ലെന്നും നിയമപരമായ അവകാശങ്ങൾ സ്ഥായിയായി സ്ഥാപിച്ചുകിട്ടാൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.