ഹേമ കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ തുല്യവും, സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയില്‍മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍മിര്‍മ്മിക്കുന്നതിന് സിനിമാ പെരുമാറ്റച്ചട്ടവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് .
സിനിമയിലെ എല്ലാവരും ഇതില്‍ പങ്കുചേരുമന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്, പുതിയ നിര്‍ദ്ദേശങ്ങളോടെ ഞങ്ങള്‍ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇന്‍ഡസ്ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ! കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക! എന്നാണ് അവര്‍ഇറക്കിയിരിക്കുന്ന കുറിപ്പില്‍ വ്യക്തമാക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.