
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ സിപിഐയിൽ നിന്നും പുറത്താക്കിയ സി സി മുകുന്ദൻ എംഎൽഎയെ കൈവിട്ട് കോൺഗ്രസ് നേതൃത്വം. കോൺഗ്രസുമായി ചർച്ച നടത്തിയ മുകുന്ദനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ തീരെ വിജയ സാധ്യത ഇല്ലാത്തതിനാൽ മുകുന്ദനെ പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കൾ തീരുമാനിക്കുകയായിരുന്നു.
സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും എന്നാണ് സൂചനകൾ. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് ആന്റോ തുറയൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈൻ നാട്ടികയുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. മറ്റ് പാർട്ടികളിൽനിന്ന് പുറന്തള്ളുന്ന ആക്രി എടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും മുകുന്ദനെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്നും ഇവർ പറഞ്ഞു. കോൺഗ്രസ് വാതിൽ അടച്ചതോടെ മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചനകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.