19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024

ആരാധനാലയത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ ചടങ്ങായി ആഘോഷിക്കുന്ന ഒരു ഘട്ടത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 22, 2024 6:20 pm

രാജ്യത്തെ ഒരു ആരാധനാലയത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ ചടങ്ങായി ആഘോഷിക്കുന്ന ഒരു ഘട്ടത്തിലേക്കാണ് നാം എത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്ന രേഖ കൂടുതല്‍ നേര്‍ത്തുവരുന്നുവെന്നും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നുകൊണ്ട്, രാഷ്ട്രത്തിന്റെ മതേതര സ്വഭാവത്തോടുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

മതേതരത്വമാണ് ഇന്ത്യയുടെ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആത്മാവ്. നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നാളുകൾ മുതൽ ഒരു രാഷ്ട്രമെന്ന നിലയിൽ അത് നമ്മുടെ സ്വത്വത്തിന്റെ ഭാഗമാണ്. വ്യത്യസ്ത മതങ്ങളിൽ പെട്ടവരും ഒരു മതത്തിന്റെയും ഭാഗമല്ലാത്തവരും നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഈ രാഷ്ട്രം എല്ലാ ജനങ്ങൾക്കും ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അളവിലുള്ളതാണെന്ന് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

മതം ഒരു സ്വകാര്യ കാര്യമാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞയെടുക്കുന്നവർ എന്ന നിലയിൽ, നമ്മുടെ നാട്ടിലെ ഓരോ വ്യക്തിയും ഈ അവകാശം തുല്യ അളവിൽ അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം, ഒരു മതത്തെ മറ്റെല്ലാറ്റിനേക്കാളും ഉയർത്തിപ്പിടിക്കാനോ ഒരു മതത്തെ താഴ്ത്താനോ നമുക്ക് സാധിക്കില്ല. 

മതപരമോ ഭാഷാപരമോ പ്രാദേശികമോ വിഭാഗീയമോ ആയ വൈവിധ്യങ്ങൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഇടയിൽ ഐക്യവും പൊതു സാഹോദര്യത്തിന്റെ ചൈതന്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി ഇത് മാറട്ടെ. ശാസ്ത്രീയ മനോഭാവവും മാനവികതയും അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും ചൈതന്യവും വികസിപ്പിച്ചുകൊണ്ട് ഇന്ത്യ കൂടുതൽ അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ഇന്നലെ നല്‍കിയ വീഡിയോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: We have reached a stage where the inau­gu­ra­tion of a place of wor­ship is cel­e­brat­ed as a func­tion of the nation: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.