
ഇന്ത്യൻ ഫെഡറലിസത്തെ തകർക്കാനുള്ള യൂണിയൻ സർക്കാരിന്റെ ശ്രമങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കാൻ നാം തയ്യാറാകണമെന്നും, ഫെഡറലിസത്തിലേക്കുള്ള ഏതൊരു കടന്നുകയറ്റവും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും നവയുഗം സാംസ്കാരികവേദി രക്ഷാധികാരി ദാസൻ രാഘവൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നവയുഗം ദമാമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ, അൽ മുന ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ നൗഫൽ മുഖ്യപ്രഭാഷണം നടത്തി. ഷാജി മതിലകം, ബിനു കുഞ്ഞ് എന്നിവർ ആശംസകൾ അർപ്പിച്ചു. രഞ്ജിത പ്രവീൺ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തുടർന്ന് നടന്ന “ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിൽ ജോസ് കടമ്പനാട് വിഷയാവതരണം നടത്തി. സെമിനാറിൽ വിവിധ സംഘടന പ്രതിനിധികളായ വിദ്യാധരൻ (നവോദയ), ഷംസുദ്ദീൻ ( ഒ ഐ സി സി), ഹുസൈൻ നിലമേൽ (നവയുഗം), ഹനീഫ (ഐഎംസിസി), പ്രവീൺ (കൈരളി ടിവി) മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ തുടങ്ങിയവർ സംസാരിച്ചു. സജീഷ് പട്ടാഴി മോഡറേറ്റർ ആയിരുന്നു.
ചടങ്ങിന് പ്രജി കൊല്ലം സ്വാഗതവും നിസാം കൊല്ലം നന്ദിയും പറഞ്ഞു. സംഗീത ടീച്ചറിന്റെ ദേശഭക്തിഗാനവും, അഞ്ജുനയുടെ ഡാൻസും ചടങ്ങിന് മിഴിവേകി. സ്വാതന്ത്ര്യദിനാഘോഷത്തിനും സെമിനാറിനും വാഹിദ് കാര്യറ, സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, ബിജു വർക്കി, മഞ്ജു അശോക്, രാജൻ കായംകുളം, റഷീദ് പുനലൂർ, വർഗീസ്, നന്ദകുമാർ, തമ്പാൻ നടരാജൻ, ശ്രീകുമാർ വെള്ളല്ലൂർ, എബിൻ തലവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.