
ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കെതിരെ ആശയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ജിപിഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരമനകളിൽ കേക്കുമായി ചെല്ലുന്നവരുടെ യഥാർത്ഥ രൂപം വെളിപ്പെട്ടിരിക്കുകയാണ് ഛത്തീസ്ഗഢിൽ. സഭകളിലെ കുറച്ചുപേര്‍ക്ക് ബിജെപിയുമായി അനുരാഗമുണ്ടായിരുന്നു. ഇപ്പോഴെങ്കിലും യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെട്ടിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഛത്തീസ്ഗഢില്‍ വേട്ടയാടപ്പെട്ട സഹാേദരിമാര്‍ക്ക് നീതി ലഭിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ കൂട്ടായ്മ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.