
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കുന്ന നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.അധികാരത്തിലെത്തിയാൽ തങ്ങൾ ഈ നിയമങ്ങൾ പൊളിച്ചെഴുതുമെന്നും ഈ നിയമം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.അധികാരത്തിലിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് സംരക്ഷണം നൽകുന്ന നിയമമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നിയമം അവരെ രക്ഷപ്പെടാൻ അനുവദിക്കുമെന്ന് അവർ കരുതുന്നുണ്ടാകാം. ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറ്റും,’ രാഹുല്‍ പറഞ്ഞുരാജ്യത്തെ സ്ഥാപനങ്ങളെ ആര്‍എസ്എസ് പിടിച്ചെടുക്കുന്നുവെന്നും വോട്ട് ചോരിയെക്കാൾ വലിയ രാജ്യദ്രോഹമില്ലെന്നും പാർലമെന്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐതുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളെ ആര്‍എസ്എസ് പിടിച്ചെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ൽ നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വൻതോതിലുള്ള കൃത്രിമം നടന്നതായി കോൺഗ്രസ് ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു.കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തെ ഇല്ലാതാക്കാനായി ഒത്തുകളിക്കുന്നുവെന്ന ആരോപണം ലോക്സഭയിൽ രാഹുൽ ഗാന്ധി ആവർത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.