22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

കേന്ദ്രത്തിന് എതിരെ ഒറ്റക്കെട്ടായി പോരാടും : നിതീഷ് കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2023 11:14 am

ഡല്‍ഹി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാന്‍ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ വിളിപ്പിച്ചതിലുള്ള മറുപടി അദ്ദേഹം തരുമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍.

കെജിരിവാള്‍ എല്ലാത്തിനുമുള്ള ഉത്തരം തക്ക സമയത്ത് തരുമെന്നും നിതീഷ്കുമാര്‍ അഭിപ്രായപ്പെട്ടുഅരവിന്ദ് കെജ്‌രിവാളിനെതിരെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.അദ്ദേഹം ആദരണീയനായ വ്യക്തിയാണ്. അദ്ദേഹം ഡല്‍ഹിക്ക് വേണ്ടി ഒരുപാട് വികസനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുയോജ്യമായ സമയത്ത് അദ്ദേഹം ഇതിനൊക്കെ മറുപടി പറയും. ഇതൊക്കെ കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഞങ്ങള്‍ രാജ്യത്തെ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നത്. 

എല്ലാ ശ്രമങ്ങളും നടത്തി ഒറ്റക്കെട്ടായി ഞങ്ങള്‍ പ്രവര്‍ത്തിക്കും, നിതീഷ് കുമാര്‍ പറഞ്ഞുഞായറാഴ്ച രാവിലെ ഹാജരാകാനാണ് അരവിന്ദ് കെജ്‌രിവാളിനോട് സിബിഐ ആവശ്യപ്പെട്ടത്.അതേസമയം ഡല്‍ഹി മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചിട്ടുണ്ട്.

കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിച്ചതിനും വ്യാജ തെളിവുകള്‍ ഹാജരാക്കിയതിനുമാണ് നിയമനടപടിക്കൊരുങ്ങുന്നത്.ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Eng­lish Summary:
We will fight unit­ed­ly against the Cen­tre: Nitish Kumar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.