21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 16, 2024
December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
November 12, 2024

ക്ഷേത്രപരിസരത്ത് ആയുധപരിശീലനം പാടില്ല: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
September 12, 2023 10:02 pm

ചിറയൻകീഴ് ശ്രീ ശാർക്കര ദേവീ ക്ഷേത്രപരിസരത്ത് മാസ് ഡ്രില്ലും ആയുധപരിശീലനവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരളാ ഹൈക്കോടതി ക്ഷേത്രം ഭാരവാഹികള്‍ക്കും ദേവസ്വം ബോര്‍ഡിനും പൊലീസിനും നിർദേശം നൽകി. രണ്ട് ഭക്തർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. 

രാഷ്ട്രീയ സ്വയംസേവക് സംഘിലെ (ആർഎസ്എസ്) അംഗങ്ങൾ എന്ന് അവകാശപ്പെട്ട് കുറച്ചാളുകൾ ക്ഷേത്രപരിസരം അനധികൃതമായി കൈയേറി മാസ് ഡ്രില്ലുകളും ആയുധപരിശീലനവും നടത്തുന്നതായി ഹർജിയിൽ പറയുന്നു. ക്ഷേത്രപരിസരത്ത് ഇത്തരം പ്രവർത്തികൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം കമ്മിഷണർക്കും ബെഞ്ച് നിർദേശം നൽകി. 

ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും ഭക്തർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം പ്രവർത്തികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ആർഎസ്എസ് അംഗങ്ങൾ ക്ഷേത്രപരിസരത്തിനുള്ളിൽ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നത് ക്ഷേത്രത്തിന്റെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം തകർക്കുന്നുവെന്നും ഹർജിയിലുണ്ട്. 

Eng­lish Summary:Weapons train­ing should not be allowed in tem­ple premis­es: High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.