കാലാവസ്ഥാ ദുരന്തം തടയാന്‍ ലോക രാജ്യങ്ങൾക്ക് കഴിയുന്നില്ലെന്ന് യുഎൻ ഗ്ലോബൽ സ്റ്റോക് ടേക്ക് (ജിഎസ്‍ടി) റിപ്പോർട്ട്. കാർബൺ മലിനീകരണം, ഹരിതഗൃഹ വാതക ബഹിർഗമനം എന്നിവ കുറയ്ക്കാനോ വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കാനോ കഴിയുന്നില്ലെന്നും ജിഎസ്‍ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസ് ഉടമ്പടി ലക്ഷ്യത്തെപ്പറ്റിയുള്ള ആഗോള പുരോഗതി വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്.
പാരിസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കാനായി ഫോസിൽ ഇന്ധനങ്ങളെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഫോസിൽ ഇന്ധനങ്ങൾ എങ്ങനെ ഘട്ടംഘട്ടമായി നിർത്തലാക്കാം എന്നതാണ് നിലവിലെ യുഎൻ ആഗോള കാലാവസ്ഥാ ചർച്ചകളുടെ പ്രധാന വിഷയം.
ആഗോള ഹരിതഗൃഹ വാതക ബഹിർഗമനം 2025ഓടെ ഉയരുമെന്നും 1.5 സെൽഷ്യസ് എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ കാർബൺ ബഹിർഗമനത്തിൽ കുത്തനെ ഒരു കുറവ് രേഖപ്പെടുത്തേണ്ടിവരുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
English summary; weather To prevent disasters For countries of the world
Report that it is not possible
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.