ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് സിനിമാ താരം അനൂപ് ചന്ദ്രന്‍. തനിക്കെതിരെയാണ് ആരോപണം എങ്കിൽ താൻ സ്ഥാനത്ത് നിന്ന് മാറിനിൽക്കും.കളങ്കം ഉണ്ടായാൽ ഏതു സ്ഥാനത്തുനിന്നും മാറിനിൽക്കാൻ തയ്യാറാകണം.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ നടപടികളുമായി മുന്നോട്ടു പോകണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാകാൻ കാരണം ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ നിന്നാണ് .സ്വമേധയാ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. രഞ്ജിത്ത് മാറി നിന്നാൽ അദ്ദേഹത്തിന്റെ ധാർമികത ഉയരും.അഭിപ്രായം പറഞ്ഞതിന്റെ പേരിൽ പാർവ്വതി തിരുവോത്തിനെ മാറ്റി നിർത്തിയത് ശരിയല്ല. രാജ്യത്ത് തന്നെ മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി.ഇനിയുള്ള അമ്മ യോഗങ്ങളിൽ തന്റെ നിലപാട് ഉയർത്തുമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.