22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

ക്ഷേമ, വികസന പദ്ധതികൾ ജനങ്ങളുടെ കല്പനപ്രകാരം നടപ്പാക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 10, 2023 11:03 pm

വികസന, ക്ഷേമ പദ്ധതികൾ സർക്കാർ മുറയ്ക്ക് എന്ന നിലയിലല്ല, ജനങ്ങളുടെ കല്പനപ്രകാരം നടപ്പാക്കപ്പെടുകയെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു പുതിയ ഭരണ സംസ്കാരമാണ്. പറഞ്ഞതു ചെയ്യുക, അതിൽ നേരിടുന്ന തടസങ്ങൾ നീക്കുക, ചെയ്യുന്നതു ജനങ്ങളെ ബോധ്യപ്പെടുത്തുക, ജനങ്ങളെ നാടിന്റെ വികസനങ്ങളിൽ പങ്കാളികളാക്കുക ഇതാണ് നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മുട്ടത്തറയിൽ പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മേയ് 20 വരെയാണ് നൂറുദിന കർമ്മ പരിപാടി നടപ്പാക്കുന്നത്. ഒരു ജില്ലയേയും ഒരു ജീവിതത്തേയും സ്പർശിക്കാതെ നൂറു ദിന കർമ്മ പരിപാടി കടന്നുപോകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

‘കൈകൾ കോർത്തു കരുത്തോടെ’ എന്ന പേരിലാണ് 100 ദിന കർമ്മപരിപാടി ആവിഷ്കരിച്ചിട്ടുള്ളത്. ഇതു കേവലം പേരുമാത്രമല്ല, കേരള ജനത ഒരുമിച്ചു നിൽക്കുമെന്ന വ്യക്തമായ സന്ദേശമാണ്. നാടിനെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും കരുത്തോടെ അതിജീവിക്കുമെന്നത് ഈ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. മുട്ടത്തറയിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ മാതൃക ഗതാഗത മന്ത്രി ആന്റണി രാജു അനാച്ഛാദനം ചെയ്തു. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, മേയർ ആര്യാ രാജേന്ദ്രൻ, എംഎൽഎമാരായ വി ജോയി, കെ ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, ഡോ. വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary;Welfare and devel­op­ment schemes will be imple­ment­ed at the behest of the peo­ple: Chief Minister

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.