23 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 27, 2024
August 24, 2024
July 24, 2024
July 21, 2024
July 10, 2024
July 10, 2024
July 5, 2024
July 5, 2024
June 27, 2024

ക്ഷേമപെന്‍ഷന്‍ മസ്റ്ററിങ് നാളെ തുടങ്ങും; കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ സൗകര്യം

സുരേഷ് എടപ്പാള്‍
മലപ്പുറം
January 31, 2022 9:59 am

ക്ഷേമപെന്‍ഷന് അര്‍ഹതയുണ്ടായിട്ടും മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തതുമൂലം പണം ലഭിക്കാതിരിക്കുന്ന മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ആശ്വാസവുമായി നാളെ മുതല്‍ മസ്റ്ററിങിന് അവസരം.

2019 ഡിസംബര്‍ 31ന് മുമ്പ് പെന്‍ഷന്‍ ഗുണഭോക്താക്കളായിരിക്കേ ആദ്യഘട്ട മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തതിനാല്‍ നിലവില്‍ ആനുകൂല്യം മുടങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തുന്നത്.

സംസ്ഥാന ധനവകുപ്പാണ് വിവിധ ക്ഷേമപെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ക്ക് കൈത്താങ്ങായി വീണ്ടും മസ്റ്ററിങ് അവസരം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി നടപ്പാക്കുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍, തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വിതരണം ചെയ്യുന്ന വിവിധ പെന്‍ഷനുകള്‍ എന്നിവയുടെ ഗുണഭോക്താക്കളുടെ ജീവന്‍രേഖയായിട്ടാണ് രണ്ടുവര്‍ഷം മുമ്പ് മസ്റ്ററിങ് നടപ്പാക്കിയത്.

വിവിധ കാരണങ്ങളാല്‍ അന്ന് മസ്റ്ററിങ് പൂര്‍ത്തീകരിക്കാനാകാത്തവരുടെ 2019 ഓഗസ്റ്റ് മുതല്‍ 2022 ജനുവരി വരെ 30 മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാനായിട്ടില്ല. ആദ്യഘട്ടത്തില്‍ മസ്റ്ററിങ് നടത്തിയവരും 2019 ഡിസംബര്‍ 31ന് ശേഷം പെന്‍ഷന്‍ അനുവദിക്കപ്പെട്ട് നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരും ഈ അവസരത്തില്‍ മസ്റ്ററിങ് ചെയ്യേണ്ടതില്ല.

വിവിധ സമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന 1,97,018 പേരും കര്‍ഷക പെന്‍ഷന്‍ വാങ്ങുന്ന 20,018 പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ വാങ്ങുന്ന ഒരുലക്ഷത്തിലധികവും ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കളാണ് ഈ മസ്റ്ററിങിലൂടെ വീണ്ടും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുമെന്ന് ആശ്വസിക്കുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വിതരണം ചെയ്യുന്ന ഒരു ലക്ഷത്തിലധികം പേരുടെ പെന്‍ഷനും മസ്റ്ററിങ് ചെയ്തില്ലെന്ന കാരണത്താല്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

അടുത്ത ഗഡു പെന്‍ഷന്‍ വിതരണത്തില്‍ പുതുതായി ഉള്‍പ്പെടാന്‍ പോകുന്ന മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൂടി അധികമായി ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കേണ്ടിവരും. 30 മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യണമെങ്കില്‍ അതിനുമാത്രം 1500 കോടിയിലധികം രൂപയും സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും.

കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ സൗകര്യം

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ ബന്ധപ്പെട്ടാല്‍ കിടപ്പുരോഗികള്‍ക്കു വീട്ടില്‍ സൗകര്യം ലഭ്യമാക്കും. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെങ്കില്‍ ബന്ധപ്പെട്ട ബോര്‍ഡ് ഉദ്യോഗസ്ഥരെയാണ് ബന്ധപ്പെടേണ്ടത്. ബയോമെട്രിക് മസ്റ്ററിങ്ങില്‍ പരാജയപ്പെടുന്നവര്‍ക്കു ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാം. സംസ്ഥാനത്തെ മുവായിരത്തോളം അക്ഷയ കേന്ദ്രങ്ങളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. നിര്‍ധനര്‍ക്ക് കൈത്താങ്ങാവാനുള്ള അവസരം എന്ന നിലയില്‍ അക്ഷയ സംരംഭകര്‍ വലിയ താല്പര്യത്തോടെ ഇത് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി പി അബ്ദുല്‍നാസര്‍ കോഡൂര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Wel­fare pen­sion mas­ter­ing begins tomor­row; Home com­fort for inpatients

You may like this video also

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.