5 March 2026, Thursday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

വിവാഹത്തിന് പണം സംഘടിപ്പിക്കാനായി പോയി;പ്രതിശ്രുത വരനെ കാണാതായിട്ട് ഇന്ന് നാല് ദിവസം

Janayugom Webdesk
മലപ്പുറം
September 8, 2024 7:31 pm

ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വരനെ കാണാതായിട്ട് ഇന്നേക്ക് 4 ദിവസം.വിവാഹത്തിന് പണം സംഘടിപ്പിക്കാനായാണ് മങ്കട പള്ളിപ്പുറത്ത് സ്വദേശി വിഷ്ണുജിത്ത് വീട്ടില്‍ നിന്നിറങ്ങിയത്.ബുധനാഴ്ച അമ്മയുടെ പക്കല്‍ നിന്നും 500 രൂപയും വാങ്ങി പാലക്കാടേക്കാണ് വിഷ്ണുജിത്ത് പുറപ്പെട്ടത്.

ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപ ലഭിച്ചു എന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് തിരിച്ചെത്തില്ലെന്നും ഒരു ബന്ധു വീട്ടില്‍ തങ്ങി പിറ്റേന്ന് എത്താമെന്നും അറിയിച്ചിരുന്നു.എന്നാല്‍ 8 മണിയോടെ ഫോണ്‍ സ്വിച്ച ഓഫ് ആകുകയായിരുന്നു.കാണാതായ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടതായി കുടുംബം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.