9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025
April 6, 2025
April 6, 2025
April 4, 2025
April 4, 2025
April 4, 2025

മകന്റെ നൂലുകെട്ടിന് ഡയപ്പർ വാങ്ങാന്‍ പോയി; യുവാവും ഭാര്യാസഹോദരിയും ബൈക്കപകടത്തില്‍ മരിച്ചു

Janayugom Webdesk
കൊച്ചി
September 29, 2024 4:57 pm

കുഞ്ഞിന്റെ നൂൽ കെട്ട്‌ ചടങ്ങ്‌ ദിനത്തിലുണ്ടായ അപകടത്തിൽ യുവാവിനും ഭാര്യാസഹോദരിക്കും ദാരുണാന്ത്യം. കാസർകോട്‌ തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, കടവന്ത്ര കസ്‌തൂർബാനഗറിലെ മീനാക്ഷി (21) എന്നിവരാണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ 12.30ന്‌ തേവരലൂർദ്‌ മാതാപള്ളിക്ക്‌ എതിർവശമായിരുന്നു അപകടമുണ്ടായത്.

സൂഫിയാന്റെ കുഞ്ഞിനായി പാംബർ വാങ്ങാൻ പോയതാണ്. ഇരുവരും സഞ്ചരിച്ച ബൈക്ക്‌ തൂണിൽ ഇടിക്കുകയും റോഡിലേക്ക്‌ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത്‌ തന്നെ മരിച്ചു. ഇടിച്ച ബൈക്ക്‌ സമീപത്ത്‌ പാർക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങളിലേക്ക് വീണു. സൂഫിയാന്റെ സുഹൃത്തിന്റേതായിരുന്നു ബൈക്ക്‌. ആഷിഖാണ്‌ സൂഫിയാന്റെ പിതാവ്‌. ഭാര്യ: മാളവിക. മീനാക്ഷിയുടെ അച്ഛൻ രാജു.

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.