7 March 2026, Saturday

Related news

March 7, 2026
March 6, 2026
February 28, 2026
February 14, 2026
February 13, 2026
February 6, 2026
February 5, 2026
February 1, 2026
January 25, 2026
January 18, 2026

പശ്ചിമേഷ്യൻ സംഘർഷം; കെമ്പെഗൗഡ വിമാനത്താവളത്തിൽ വെള്ളിയാഴ്ച മാത്രം റദ്ദാക്കിയത് 33 സർവീസുകൾ

Janayugom Webdesk
ബംഗളൂരു
March 7, 2026 9:10 am

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളെയും ബാധിച്ചു. വെള്ളിയാഴ്ച മാത്രം 33 വിമാന സർവീസുകളാണ് ഇവിടെ റദ്ദാക്കിയത്. ഇതിൽ 18 എണ്ണം ബംഗളൂരുവിലേക്കുള്ളവയും 15 എണ്ണം അവിടെ നിന്നുള്ളവയുമാണ്.

അബുദാബി, റിയാദ്, ജിദ്ദ, ദമാം, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് നിയന്ത്രണം പ്രധാനമായും ബാധിച്ചത്. മകൾക്കൊപ്പം ദുബായിൽ ചെലവഴിക്കാൻ യാത്ര നിശ്ചയിച്ചിരുന്ന പ്രദീപ് റെഡ്ഡി ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ ഇതോടെ ദുരിതത്തിലായി. മകളുടെ പരീക്ഷകൾ കാരണം അവൾക്ക് നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു പ്രദീപിന്റെ യാത്ര. മകളെ ഒറ്റയ്ക്കാക്കാൻ പേടിയുണ്ടെന്നും എന്നാൽ യാത്ര തടസ്സപ്പെട്ടത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, പശ്ചിമേഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയിൽ പരിമിതമായ രീതിയിൽ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 9.23ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 181 യാത്രക്കാരുമായി ബംഗളൂരുവിൽ സുരക്ഷിതമായി എത്തിച്ചേർന്നു. എണ്ണവില വർദ്ധനവിനൊപ്പം വിമാന സർവീസുകൾ കൂടി മുടങ്ങുന്നത് പ്രവാസികളെയും വിനോദസഞ്ചാരികളെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.