2 March 2026, Monday

Related news

March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026

പശ്ചിമേഷ്യൻ പ്രതിസന്ധി; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

Janayugom Webdesk
കൊച്ചി
March 2, 2026 8:33 am

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ താറുമാറായതിനിടെ കൊച്ചിയിൽ നിന്ന് ഇന്ന് മൂന്ന് ഗൾഫ് സർവീസുകൾ നടത്തും. ഒമാൻ എയർവേയ്‌സ് മസ്‌കറ്റിലേക്കും സൗദി എയർലൈൻസ് ജിദ്ദയിലേക്കുമാണ് സർവീസ് നടത്തുന്നത്. രാവിലെ 8.10നും ഉച്ചയ്ക്ക് 2.25നുമായി ഒമാൻ എയർവേയ്‌സിന്റെ രണ്ട് വിമാനങ്ങൾ കൊച്ചിയിൽ നിന്ന് പുറപ്പെടും. സൗദി എയർലൈൻസിന്റെ ജിദ്ദ സർവീസ് രാവിലെ 11.30നാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, മലയാളികൾ ഏറെയുള്ള യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇസ്രായേൽ‑അമേരിക്കൻ സഖ്യം ഇറാനിൽ നടത്തിയ ആക്രമണവും തുടർന്നുണ്ടായ ഇറാന്റെ തിരിച്ചടിയും കാരണം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി ഭൂരിഭാഗം വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കിയിരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.