ഏപ്രില്‍ 12 ന് പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 133 യൂണിറ്റ് കേന്ദ്ര സേനയെ വിന്യസിക്കും. മാര്‍ച്ച് 28ന് സൈന്യം ബംഗാളിലെത്തും. അസന്‍സോള്‍, ബാലിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്്. തെരഞ്ഞെടുപ്പ് ഫലം ഏപ്രില്‍ 16ന് പ്രഖ്യാപിക്കും.
ഇതില്‍ 50 സിആര്‍പിഎഫ് യൂണിറ്റുകളും ബിഎസ്എഫിന്റെ 45 യൂണിറ്റുകളും സിഐഎസ്എഫിന്റെ 10 യൂണിറ്റുകളും ഐടിബിപിയുടെ 13 യൂണിറ്റുകളും എസ്എസ്ബിയുടെ 15 യൂണിറ്റുകളും ഉള്‍പ്പെടുന്നു.
ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി പലതവണ ആവശ്യമുന്നയിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ ഈ മാസമാദ്യം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 108 തദ്ദേശ സ്ഥാപനങ്ങളില്‍ 102 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.
English summary; West Bengal by-election; 133 units of Central Army will be deployed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.