
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മൂന്നരവർഷത്തെ സേവനത്തിന് ശേഷമുള്ള ഈ അപ്രതീക്ഷിത പടിയിറക്കം. രാജിക്കത്തിൽ വ്യക്തമായ കാരണങ്ങൾ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. 2022 നവംബർ മുതൽ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കോട്ടയം മണ്ണാനം സ്വദേശിയായ ആനന്ദബോസ് റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ചശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.