
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എട്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അംഗീകാരം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയിരുന്നു, ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിയമനങ്ങള്‍ അംഗീകരിച്ചത്.
കൊല്‍ക്കത്ത സര്‍വകലാശാല, ബിശ്വ ബംഗ്ലാ ബിശ്വബിദ്യാലയ, ജാര്‍ഗ്രാം സാധു രാം ചന്ദ് മുര്‍മു സര്‍വകലാശാല, ഗൗര്‍ ബംഗ സര്‍വകലാശാല, കാസി നസ്രുള്‍ സര്‍വകലാശാല, ജാദവ്പൂര്‍ സര്‍വകലാശാല, റായ്ഗഞ്ച് സര്‍വകലാശാല, നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലാണ് സ്ഥിരം വിസി നിയമനം നടന്നത്.
നേരത്തെ സംസ്ഥാനത്തെ 36 സര്‍വകലാശാലകളിലേക്കുള്ള നിയമനങ്ങള്‍ അംഗീകരിക്കുന്നതില്‍ കാലതാമസം വരുത്തിയ ഗവര്‍ണര്‍ സി വി അനന്ദ ബോസിന്റെ നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് നിയമന നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ മമതാ ബാനര്‍ജി ശുപാര്‍ശ ചെയ്തവരെ നിയമിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ വിസി നിയമനങ്ങള്‍ തടസപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.