22 January 2026, Thursday

Related news

November 2, 2025
September 8, 2024
September 7, 2024
May 10, 2024
December 30, 2023
September 24, 2023
July 12, 2023
July 11, 2023
July 7, 2023
July 1, 2023

ബിജെപി എംപിയും പരിശീലകരും പീഡിപ്പിച്ചെന്ന് വനിതാ ഗുസ്തിതാരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 18, 2023 10:51 pm

റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുരുതര ലൈംഗിക ആരോപണം. മുന്‍നിര വനിതാ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമാണ് എംപിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയ, സംഗീതാ ഫോഗട്ട്, സോനം മാലിക്, അൻഷു മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തെ ഏക ഇരട്ട ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവാണ് വിനേഷ് ഫോഗട്ട്. പരിശീലന ക്യാമ്പുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നതായി കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ജേതാവായ വിനേഷ് പറഞ്ഞു. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്.

താരങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് വിനേഷ് ആരോപിച്ചു. ടോക്യോ ഒളിമ്പിക്സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ‘ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരിക്കും.’- വിനേഷ് പറഞ്ഞു. പ്രതിഷേധത്തില്‍ 15ഓളം ഗുസ്തിതാരങ്ങള്‍ പങ്കെടുത്തു. ഫെഡറേഷന്റെ പ്രവര്‍ത്തനരീതിക്കെതിരെ ബാനറുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണെന്നും നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ബജ്രംഗ് പൂനിയ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: WFI pres­i­dent Brij Bhushan has been sex­u­al­ly exploit­ing women wrestlers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.