
ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് കൂറ്റൻ തോൽവി വഴങ്ങിയതോടെ ഇന്ത്യയുടെ സെമിഫൈനൽ പ്രവേശം പ്രതിസന്ധിയില്‍. വലിയ മാർജിനിലുള്ള തോൽവി ഇന്ത്യയുടെ നെറ്റ് റൺറേറ്റിനെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജീവൻമരണ പോരാട്ടമായി മാറി. 26ന് ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയും മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയും ഇന്ത്യക്ക് വിജയം അനിവാര്യമാണ്. രണ്ട് കളിയും ജയിച്ചാൽ നാല് പോയിന്റോടെ ഇന്ത്യക്ക് സാധ്യത നിലനിർത്താം. എന്നാൽ മറ്റ് ടീമുകൾക്കും നാല് പോയിന്റ് ലഭിക്കുകയാണെങ്കിൽ റൺറേറ്റ് നിർണായകമാകും. ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യയുടെ വിധി മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള മത്സരങ്ങൾ ജയിക്കുകയും വേണം.
ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാകുന്നതിനായി ദക്ഷിണാഫ്രിക്കയും എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇന്ത്യ വിൻഡീസിനേയും സിംബാബ്‌വയേയും തോല്പിക്കുകയും ചെയ്യുന്നതോടൊപ്പം പ്രോട്ടീയാസ് അജയ്യരാകുകയും ചെയ്താല്‍ അവസാന നാല് ഉറപ്പിക്കാൻ സൂര്യക്കും സംഘത്തിനുമാകും. ആരാധകർ ഉറ്റുനോക്കുന്ന ഇന്ത്യ‑പാകിസ്ഥാൻ സെമി ഫൈനലിന് ഇപ്പോഴും സാധ്യതകളുണ്ട്. ഇന്ത്യ ഗ്രൂപ്പ് 1ൽ ഒന്നാമതോ രണ്ടാമതോ എത്തണം. ഗ്രൂപ്പ് 2ൽ ഉള്ള പാകിസ്ഥാൻ യഥാക്രമം രണ്ടാമതോ ഒന്നാമതോ എത്തണം. നിലവിൽ പാകിസ്ഥാന്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ അവർക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇന്ന് ഇംഗ്ലണ്ടിനെതിരെയും 28ന് ശ്രീലങ്കയ്ക്കെതിരെയും നടക്കുന്ന മത്സരങ്ങൾ പാകിസ്ഥാനും നിർണായകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.