22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്ക്; ശബരിമലയിലെ ദിലീപിന്റെ വിഐപി ദർശനം ഗൗരവതരമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
December 12, 2024 11:21 am

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനം ഗൗരവതരമെന്നും എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളതെന്നും ഹൈക്കോടതി.ദിലീപിനായി മറ്റ് ഭക്തരെ ശബരിമലയില്‍ തടഞ്ഞു. ഒന്നാംനിരയിലുള്ള എല്ലാ ആളുകളെയും തടഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും. ഹരിവരാസനം ചൊല്ലി നടയടയ്ക്കുന്ന സമയത്തായിരുന്നു ശ്രീകോവിലിനു മുൻപിൽ ഒന്നാം നിരയിൽ നിന്നു ദിലീപ് തൊഴുതത്. പിന്നിൽ നിൽക്കുന്നവർക്കു കാണിക്കയിടാനും തടസ്സമുണ്ടാക്കിയെന്നും കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 

ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ ആണ് വിഷയത്തിൽ ഇടപെട്ടത്. സംഭവത്തിൽ 4 ദേവസ്വം ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസ് നല്‍കിയിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസർ, 2 ദേവസ്വം ഗാർഡുകൾ എന്നിവർക്കാണ് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ദിലീപ്, സംഘാംഗങ്ങൾ, ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണൻ, ഒഡേപെക് ചെയർമാൻ കെ പി അനിൽകുമാർ എന്നിവരാണ് പൊലീസ് അകമ്പടിയോടെ സോപാനത്ത് വന്നത്. ഇവരെ മൂന്നു പേരെയും ഒന്നാം നിരയിലേക്കു കയറ്റി വിട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റുള്ളവരെ പിന്നിലെ ജനറൽ ക്യൂവിലും നിർത്തിയതായി ശബരിമല എക്‌സിക്യൂട്ടീവ് ബി മുരാരി ബാബു റിപ്പോർട്ട് നൽകി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.