
നവകേരള സിററിസണ്‍സ് റസ്പോണ്‍സ് പ്രോഗ്രാം സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ പ്രചാരണത്തിന് സർവേ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു.അപ്പോള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ചോദിച്ചു.നേരത്തെ രാഷ്ട്രീയ ക്യാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി സർവേ റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ പറഞ്ഞിരുന്നു. . സര്‍വേ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമെന്നും ഹൈക്കോടതിനിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി നവകേരള സര്‍വേ പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ട് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നല്‍കിയ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സർവേ റദ്ദാക്കി ഉത്തരവിട്ടത്.ബജറ്റിന് പുറത്തുള്ള ചെലവ് അംഗീകരിക്കാനാവില്ലെന്നും ഇതിന് ധനകാര്യ അംഗീകാരമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നവകേരളാ വികസന ക്ഷേമ പഠന പരിപാടി കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും പുതിയകരുത്തും ദിശാബോധവും നല്‍കും എന്ന് വിശദീകരിച്ചാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇതിനായി 84000 വളണ്ടിയര്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ജനുവരി മാസത്തോട് കൂടി തന്നെ സര്‍വേ പൂര്‍ത്തിയായിരുന്നു. ഇതിന്റെ സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയെന്നതുമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.