5 January 2026, Monday

Related news

January 1, 2026
November 26, 2025
November 12, 2025
October 27, 2025
October 25, 2025
October 16, 2025
October 15, 2025
October 6, 2025
October 5, 2025
October 2, 2025

2019ല്‍ കൈമാറിയത് സ്വര്‍ണം പൂശിയ ചെമ്പുപാളിയാകാം ;വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥര്‍ : എ പത്മകുമാര്‍

Janayugom Webdesk
പത്തനംതിട്ട
October 5, 2025 12:00 pm

2019‑ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാമെന്ന് അക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാർ. അതിൽ വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. ഹൈക്കോടതി നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള അന്വേഷണം വേണം. ശബരിമലയുമായി ബന്ധപ്പെട്ട് മോശമായ ഒന്നും താൻ ചെയ്തിട്ടില്ലെന്നും, ഒരു തരി പൊന്നും പോയിട്ടില്ലെന്നും എ പത്മകുമാർ പറഞ്ഞു.

നിരവധി പ്രശ്നങ്ങളുണ്ടായ കാലഘട്ടത്തിലാണ് പ്രസിഡണ്ട് ആയിരുന്നതെന്ന് എ പത്മകുമാർ പറയുന്നു. സ്വർണപാളി വിവാ​ദത്തിൽ ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെെയന്നും ചോദ്യം ചെയ്യേണ്ടവരെ എല്ലാം തന്നെ ചോദ്യം ചെയ്യട്ടെയെന്നും എ പത്മകുമാർ പറഞ്ഞു.

ശബരിമല സംബന്ധിച്ച് ഉയർന്നു വന്ന മുഴുവൻ കാര്യത്തിലും അന്വേഷണം വേണമെന്ന് അദേഹം ആവശ്യപ്പെട്ടു. മഹസർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കണം. താൻ ചുമതലക്കാരനായിരിക്കവേ ശബരിമലയിൽ നിന്നും ഒരുതരി പൊന്നു പോലും പോയിട്ടില്ല പോകാൻ അനുവദിച്ചിട്ടില്ല. ശബരിമല മാത്രമല്ല മറ്റു പല സ്ഥലങ്ങളിലെയും വിവരങ്ങൾ വരാനുണ്ട് എന്ന് പത്മകുമാർ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.