1 February 2026, Sunday

Related news

February 1, 2026
February 1, 2026
February 1, 2026
February 1, 2026
January 28, 2026
September 22, 2025
September 3, 2025
September 3, 2025
August 11, 2025
March 26, 2025

നിർമ്മലാ സീതാരാമന്റെ പെട്ടിയിൽ എന്തായിരിക്കും, എയിംസ് കിട്ടുമോ?കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം

Janayugom Webdesk
തിരുവനന്തപുരം 
February 1, 2026 8:47 am

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം. എയിംസ് ഉള്‍പ്പെടെയുള്ളവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇന്ന് രാവിലെ 11 മണിക്ക് ആണ് നിർമല സീതാരാമൻ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുക. ഇതോടെ തുടര്‍ച്ചയായി ഒമ്പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്കൾ കൂടി കണക്കിലെടുത്ത് കർഷകർക്കും ഇടത്തരക്കാർക്കും വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളെ ലക്ഷ്യംവെച്ചുളള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. അതിവേഗ റെയില്‍ പാതയും വയനാട് ദുരന്തബാധിതര്‍ക്കുളള പുനരധിവാസ ഫണ്ടുമുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളും കേരളം പ്രതീക്ഷിക്കുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026
February 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.