21 January 2026, Wednesday

Related news

January 21, 2026
November 13, 2025
November 10, 2025
November 5, 2025
October 29, 2025
September 16, 2025
August 22, 2025
August 7, 2025
August 3, 2025
July 24, 2025

പുതിയ ഫീച്ചർ പ്രഖ്യാപിച്ച് വാട്‌സ്‌ആപ്പ്; സ്‌പോട്ടിഫൈ പാട്ടുകളും ആൽബങ്ങളും ഇനി സ്റ്റാറ്റസാക്കാം

Janayugom Webdesk
കാലിഫോർണിയ
November 13, 2025 10:27 am

പാട്ടുകൾ, ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവ ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് ഷെയർ ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. നിങ്ങൾക്ക് ഇനിമുതൽ ഫോട്ടോകളോ വീഡിയോകളോ മാത്രമല്ല, സ്‌പോട്ടിഫൈയില്‍ നിന്നുള്ള ഉള്ളടക്കങ്ങളും നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ നേരിട്ട് പങ്കിടാൻ കഴിയും. ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് വാട്‍സ്ആപ്പ് സ്റ്റാറ്റസിൽ സംഗീതവും മീഡിയയും പങ്കിടാൻ അനുവദിക്കുന്ന ഈ പുതിയ ഫീച്ചര്‍ ഇൻസ്റ്റാഗ്രാമിലേക്കും ഫേസ്‌ബുക്കിലേക്കുമുള്ള ഷെയറിംഗിന് സമാനമാണ്. എല്ലാ പാട്ടുകളിലും, ആൽബങ്ങളിലും, പോഡ്‌കാസ്റ്റുകളിലും ഇനി പുതിയ വാട്‌സ്ആപ്പ് ഷെയർ ബട്ടൺ ഉണ്ടായിരിക്കുമെന്ന് സ്‌പോട്ടിഫൈ പ്രഖ്യാപിച്ചു. ഈ ബട്ടൺ ടാപ്പ് ചെയ്യുന്നത് വാട്‌സ്ആപ്പ് ഉൾപ്പെടെ ഒന്നിലധികം ഷെയറിംഗ് ഓപ്ഷനുകൾ നൽകും. ഒരുതവണ ടാപ്പ് ചെയ്‌താൽ നിങ്ങളുടെ പ്രിയപ്പെട്ട ട്രാക്ക് നേരിട്ട് നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ചേർക്കാൻ കഴിയും. 

സംഗീതം, പ്ലേലിസ്റ്റുകൾ, പോഡ്‌കാസ്റ്റുകൾ, ആൽബങ്ങൾ, ആർട്ടിസ്റ്റ് ക്ലിപ്പുകൾ, ഓഡിയോബുക്കുകൾ എന്നിവ ഇത്തരത്തില്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ 24 മണിക്കൂർ നേരത്തേക്ക് പങ്കിടാൻ കഴിയുമെന്ന് സ്‍പോട്ടിഫൈ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ഈ ഫീച്ചറിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇത് സംഗീതത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട പോഡ്‌കാസ്റ്റ്, ഓഡിയോബുക്ക് അല്ലെങ്കിൽ സ്‌പോട്ടിഫൈ ഷോ എന്നിവ നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പങ്കിടാനും കഴിയും. ആദ്യം, നിങ്ങളുടെ ഫോണിൽ സ്‍പോട്ടിഫൈ ആപ്പ് തുറക്കുക. ഒരു ഗാനം, ആൽബം അല്ലെങ്കിൽ ഒരു പോഡ്‌കാസ്റ്റ് ഓപ്പണ്‍ ചെയ്യുക. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ട്രാക്ക് തിരഞ്ഞെടുക്കുക. ഷെയർ ബട്ടൺ അമർത്തി താഴെയോ വലതുവശത്തോ ഉള്ള ഷെയറിംഗ് ഐക്കണിൽ ടാപ്പ് ചെയ്യുക. ഇവിടെ ദൃശ്യമാകുന്ന ഷെയർ ഓപ്ഷനുകളിൽ നിന്ന് വാട്‍സ്ആപ്പ് തിരഞ്ഞെടുക്കുക. വാട്‌സ്ആപ്പ് തുറന്ന് കഴിഞ്ഞാൽ, ‘മൈ സ്റ്റാറ്റസ്’ തിരഞ്ഞെടുത്ത് ‘പോസ്റ്റ്’ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം സ്പോട്ടിഫൈയില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പ്രത്യക്ഷപ്പെടും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.