19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
October 2, 2024
September 26, 2024
August 9, 2024
May 31, 2024
April 27, 2024

മള്‍ട്ടി അക്കൗണ്ട് ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

Janayugom Webdesk
August 11, 2023 8:13 pm

ഒരു ഫോണിൽ ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ത് ചിന്തിച്ചിട്ടുണ്ടോ? അതിനല്ലേ വാട്സ്ആപ്പ് ബിസിനിസ് അക്കൗണ്ട്. അല്ലെങ്കിൽ, ഫോണിലെ ഡ്യുവൽ മെസ്സഞ്ചർ, പാരലൽ സ്‍പേസ് പോലുള്ള ഓപ്ഷനുകൾ ഉപയോഗിച്ചൂടെ. അതുമല്ലെങ്കില്‍ ആപ്പിനൊരു ക്ലോൺ പതിപ്പുണ്ടാക്കി അതിൽ രണ്ടാമത്തെ അക്കൗണ്ട് ലോഗിൻ ചെയ്യണം. എന്നാൽ ഇനി മുതൽ ഒരു വാട്സ്ആപ്പിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാം. അതിന് മൾട്ടി-അക്കൗണ്ട് ഫീച്ചറുമായാണ് വാട്ട്‌സ്ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

വാട്സ്ആപ്പിലേക്ക് അധിക അക്കൗണ്ടുകൾ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ 2.23.17.8 പതിപ്പിലൂടെ വാട്ട്‌സ്ആപ്പ് ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കുറച്ച് ബീറ്റ ടെസ്റ്ററുകൾക്ക് മൾട്ടി-അക്കൗണ്ട് ഫീച്ചർ ലഭിക്കുമെന്നും പ്രമുഖ വാട്സ്ആപ്പ് ട്രാക്കിങ് വെബ്സൈറ്റായ WABetaIn­fo റിപ്പോർട്ട് ചെയ്യുന്നു. ഒരു വാട്സ്ആപ്പിൽ അധിക അക്കൗണ്ടുകൾ ചേർക്കാൻ അനുവദിക്കുന്ന ഫീച്ചർ എങ്ങനെയെയായിരിക്കുമെന്ന് ദൃശ്യമാക്കുന്നതിനായി WABetaIn­fo സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്.

പുതിയ ഫീച്ചര്‍ അപഡേഷനായി ചെയ്യേണ്ടത്..

  • QR കോഡ് ബട്ടണിന് അടുത്തുള്ള ആരോയില്‍ ടാപ്പുചെയ്ത് ഒരു പുതിയ അക്കൗണ്ട് ചേർക്കാൻ സാധിക്കും.
  • അതേ മെനു ഉപയോഗിച്ച്, മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ സാധിക്കും.
  • ഒരു പുതിയ അക്കൗണ്ട് ചേർക്കുമ്പോൾ, നിങ്ങൾ ലോഗ് ഔട്ട് ചെയ്യാൻ തീരുമാനിക്കുന്നത് വരെ അത് നിങ്ങളുടെ ഉപകരണത്തിൽ നിലനിൽക്കും.

Eng­lish Summary;WhatsApp comes with mul­ti account feature

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.