10 December 2025, Wednesday

Related news

December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025
November 13, 2025
November 10, 2025
November 6, 2025
November 5, 2025
November 4, 2025

മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ; കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കില്ലെന്ന് റിപ്പോർട്ട്

Janayugom Webdesk
തിരുവനന്തപുരം
December 2, 2024 9:54 pm

മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കില്ലെന്ന് റിപ്പോർട്ട്. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തിയെങ്കിലും വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെ എന്ന് തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

 

 

ഗ്രൂപ്പിലുള്ള ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ കേസെടുക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് പൊലീസിന്റെ നിലപാട്. ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് പുറത്തുവരികയും വിവാദമാകുകയുമായിരുന്നു. ഇതോടെ തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഗോപാലകൃഷ്ണൻ പരാതി നൽകി. എന്നാൽ, പൊലീസ് അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയതെന്നും കണ്ടെത്തി.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.