8 December 2025, Monday

Related news

November 26, 2025
November 13, 2025
November 10, 2025
November 7, 2025
November 5, 2025
October 30, 2025
October 30, 2025
October 29, 2025
October 29, 2025
October 27, 2025

കോടതി നടപടികൾ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശവും; ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ

Janayugom Webdesk
കൊച്ചി
September 16, 2025 12:18 pm

കോടതി നടപടികൾ അറിയിക്കാൻ വാട്സാപ്പ് സേവനം ആരംഭിക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതൽ ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. കോടതിയുടെ കേസ് മാനേജ്‌മെൻ്റിൻ്റെ ഭാഗമായിട്ടാണ് വാട്സാപ്പ് ഉപയോഗിക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് പുറത്തിറക്കി. ഇ‑ഫയലിംഗ് ഹർജികൾ, ലിസ്റ്റിംഗ് വിശദാംശങ്ങൾ, കോടതി നടപടിക്രമങ്ങൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വാട്സാപ്പ് വഴി അഭിഭാഷകർക്കും കക്ഷികൾക്കും ലഭ്യമാക്കും.

എന്നാൽ, ഈ വാട്സാപ്പ് സേവനം ഒരു അധിക സൗകര്യം മാത്രമായിരിക്കും. സമൻസുകൾ, അറിയിപ്പുകൾ തുടങ്ങിയ ഔദ്യോഗിക വിവരങ്ങൾക്ക് ഇത് പകരമാവില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടതി സന്ദേശങ്ങൾ കൈമാറുന്നതിലെ കാലതാമസവും അപാകതകളും ഒഴിവാക്കുകയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, തട്ടിപ്പുകൾ ഒഴിവാക്കാൻ, വാട്സാപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾ ഔദ്യോഗിക വെബ് പോർട്ടലിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.